കേരള സാമൂഹിക സുരക്ഷാ മിഷൻ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയിൽ
കോഒാർഡിനേറ്റർ, മെഡിക്കൽ ഒാഫിസർ, സ്റ്റാഫ് നഴ്സ് അവസരം. 135 ഒഴിവ്. ഒരു വർഷ കരാർ നിയമനം. ഏപ്രിൽ 25 വരെ അപേക്ഷിക്കാം.
തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം:
∙മെഡിക്കൽ ഒാഫിസർ (75): എംബിബിഎസ്, ജനറൽ മെഡിസിൻ/ഫാമിലി മെഡിസിൻ/ ജെറിയാട്രിക് മെഡിസിനിൽ പിജി/ഡിപ്ലോമ (വിരമിച്ച ഗവ. ഡോക്ടർമാർക്കും പാലിയേറ്റീവ് ട്രെയിനിങ് പൂർത്തിയാക്കിയവർക്കും മുൻഗണന); 65 വയസ്സ്; 54,200.
∙സ്റ്റാഫ് നഴ്സ് (40): ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് (പാലിയേറ്റീവ് ട്രെയിനിങ് സർട്ടിഫിക്കറ്റ് ഉള്ളവർക്കു മുൻഗണന); 50 വയസ്സ്; 30,995.
∙കോഒാർഡിനേറ്റർ (20): സോഷ്യൽ വർക്കിൽ പിജി, ഒരു വർഷ പരിചയം; 45 വയസ്സ്; 32,560.
∙തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി.
വിശദമായ ബയോഡേറ്റ, യോഗ്യത, ജോലി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള സാമൂഹിക സുരക്ഷാ മിഷൻ, പൂജപ്പുര, തിരുവനന്തപുരം-695 012 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കവറിനു മുകളിൽ അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്തുകയും വേണം. 0471–2341200; (http://www.socialsecuritymission.gov.in/)
ടൂറിസം വകുപ്പ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകർ, കുടുംബശ്രീയില്‍ മാനേജർ, സിഫ്നെറ്റിൽ നെറ്റ് മേക്കർ… പത്തു മുതൽ യോഗ്യതക്കാർക്ക് അപേക്ഷിക്കാം
സ്ഥിര/താൽക്കാലിക നിയമനങ്ങൾ
അധ്യാപകർ
ടൂറിസം വകുപ്പിനു കീഴിൽ തിരുവനന്തപുരം കോവളത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയിൽ അസിസ്റ്റന്റ് ലക്ചറർ, ലക്ചറർ കം ഇൻസ്ട്രക്ടർ തസ്തികകളിൽ 4 ഒഴിവ്.
അസിസ്റ്റന്റ് ലക്ചറർ തസ്തികയിലെ 3 ഒഴിവിൽ സ്ഥിര നിയമനത്തിനും ലക്ചറർ കം ഇൻസ്ട്രക്ടർ തസ്തികയിലെ ഒരൊഴിവിൽ കരാർ നിയമനത്തിനുമാണ് അവസരം.
യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക്:
👇👇
http://www.ihmctkovalam.ac.in/
മാനേജർ
കുടുംബശ്രീ സംസ്ഥാന മിഷനിൽ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ (ആനിമൽ ഹസ്ബെൻഡറി) തസ്തികയിൽ ഒരു ഒഴിവ്. ഒരു വർഷ കരാർ നിയമനം. ഏപ്രിൽ 21വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: വെറ്ററിനറി സയൻസ്, ഫിഷറീസ്, ഡയറി ടെക്നോളജി എന്നിവയിൽ ബിരുദം.
പ്രായം: 40 കവിയരുത്.
ശമ്പളം: 30,000
👇👇
നെറ്റ് മേക്കർ
കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ്ങിൽ (CIFNET) നെറ്റ് മേക്കറുടെ താൽക്കാലിക ഒഴിവ്. തുടക്കത്തിൽ ചെന്നൈയിലാണു നിയമനം. മേയ് 11 വരെ അപേക്ഷിക്കാം.
∙ യോഗ്യത: പത്താംക്ലാസ് ജയവും സമാന മേഖലയിൽ പരിചയവും.
∙ പ്രായം: 18-25.
👇👇