ആശുപത്രി വികസന സൊസൈറ്റിയില്‍ എട്ടാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് ഒഴിവുകള്‍; ഇന്റര്‍വ്യൂ നടക്കുന്നു ഒളവണ്ണ ബ്ലോക്ക് കൂടുംബാരോഗ്യ കേന്ദ്രത്തില്‍ ആശുപത്രി വികസന സമിതി മുഖേന ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നിഷ്യന്‍ (ഒരു ഒഴിവ് വീതം), ക്ലിനിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ യോഗ്യത വിവരങ്ങള്‍ വായിച്ച് മനസിലാക്കി ഏപ്രില്‍ ഏഴിന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കുക.
യോഗ്യത
ഫാര്‍മസിസ്റ്റ് : ഡി ഫാം + രജിസ്‌ട്രേഷന്‍
ലാബ് ടെക്‌നിഷ്യന്‍: ബിഎസ്‌സി, എംഎല്‍ടി ഡിഎംഎല്‍ടി + പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍
ക്ലിനിംഗ് സ്റ്റാഫ് :എട്ടാം ക്ലാസ്സ് + പ്രവര്‍ത്തി പരിചയം
ഇന്റര്‍വ്യൂ വിവരങ്ങള്‍
ഫാര്‍മസിസ്റ്റ് : ഏപ്രില്‍ 7ന് രാവിലെ 10 മുതല്‍ 11 വരെ.
ലാബ് ടെക്‌നിഷ്യന്‍: ഏപ്രില്‍ 7ന് രാവിലെ 11 മുതല്‍ 12 വരെ.
ക്ലിനിംഗ് സ്റ്റാഫ് : ഏപ്രില്‍ 7ന് ഉച്ചക്ക് 12.30 മുതല്‍ 1 വരെ.
സ്ഥലം
ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി (അസ്സല്‍, പകര്‍പ്പ് സഹിതം) ഒളവണ്ണ കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സംശയങ്ങള്‍ക്ക് ഫോണ്‍ 0495 2430074 ബന്ധപ്പെടുക.
എറണാകുളം ജനറല്‍ ആശുപത്രി
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റി മുഖേന ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനായി ഏപ്രില്‍ 10 രാവിലെ 11 ന് അഭിമുഖം നടത്തും. എസ്.എസ്.എല്‍.സി/ തത്തുല്യം, വി.എച്ച്.എസ്.സി സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇ.സി.ജി, പി.എസ്.സി അംഗീകരിച്ച ഇ.സി.ജി ടെക്‌നീഷ്യന്‍ കോഴ്‌സ് എന്നിവ പാസായിരിക്കണം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്‍, പകര്‍പ്പ്, ബോയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04842386000.